കോട്ടയം: മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പാലാ-ഈരാറ്റുപേട്ട ഹൈവേ റോഡില്‍ മൂന്നാനി ഭാഗത്ത് വെള്ളം കയറുന്നു.
മുപ്പത് സെന്റീമീറ്റര്‍ കൂടി ഉയര്‍ന്നാല്‍ വെള്ളം റോഡിലേക്കു കയറും.
ഇന്ന് ഉച്ചയ്ക്കു ശേഷം റോഡില്‍ വെള്ളം കയറാനുള്ള സാധ്യതകള്‍ ഏറെയാണ്. ശക്തമായ നീരൊഴുക്കാണു മീനച്ചിലാറ്റില്‍ അനുഭവപ്പെടുന്നത്.
മഴ ശക്തമായി നിക്കുന്നതും വെല്ലുവിളി ഉയര്‍ത്തുന്നു. നാലു ദിവസം മുന്‍പും മുന്നാനിയില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരുന്നു.
മൂന്നടിയോളം വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിലച്ചിരുന്നു. സമാന അവസ്ഥയിലേക്ക് വെള്ളമെത്തുമെന്ന ആശങ്കയാണുള്ളത്.
കൊട്ടാരമറ്റത്ത് റോഡ് ലെവലില്‍ നിന്നു രണ്ടടി താഴവരെ വെള്ളമെത്തിയിട്ടുണ്ട്.
ഈ നില മഴ തുടർന്നാൽ കൊട്ടാരമറ്റത്തും വെള്ളം കയറും.
