കോട്ടയം ചുങ്കം മള്ളൂശ്ശേരിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന മധ്യവയസ്ക്കയെ കെട്ടിയിട്ട ശേഷം 3 പവൻ സ്വർണവും 2000 രൂപയും കവർന്നു; മോഷണ ശേഷം 3 മണിക്കൂറോളം വീടിനുള്ളിൽ ചിലവഴിച്ച പ്രതി, പുറത്ത് പറഞ്ഞാൽ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ഗാന്ധിനഗർ പോലീസ്

കോട്ടയം : ചുങ്കം മള്ളൂശേരിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന മധ്യവയസ്കയെ കെട്ടിയിട്ട ശേഷം മൂന്ന് പവൻ സ്വർണ്ണവും രണ്ടായിരം രൂപയും കവർന്നു.

ചുങ്കം മള്ളൂശേരി ഗുരുമന്ദിരത്തിന് സമീപം കോയിത്തറ വീട്ടിൽ പരേതനായ ജോസിൻ്റെ ഭാര്യ സോമ ജോസാഫിൻ്റെ വീട്ടിലാണ് മോഷണം നടന്നത്.

മോഷണത്തിന് ശേഷം മൂന്ന് മണിക്കൂറോളം വീടിനുള്ളിൽ ചിലവഴിച്ച പ്രതിയായ യുവാവ് പുറത്ത് പറഞ്ഞാൽ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി.

കെട്ടഴിച്ച ശേഷം പ്രതി മടങ്ങിയതിന് പിന്നാലെ ഇവർ രാവിലെ കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എത്തിയാണ് പരാതി നൽകിയത്.

പ്രതിക്കായി  കോട്ടയം ഗാന്ധിനഗർ എസ് എച്ച് ഒ ഇൻസ്പെക്ടർ ടി. ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.