നാംചി : സിക്കിമിലെ നാംചി ജില്ലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തിനുള്ളില്‍ മിഥേന്‍ വാതക സ്ഫോടനത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി പേരെ കാണാതായി. കാണാതായ ആളുകളിൽ കോട്ടയം സ്വദേശിയും ഉൾപ്പെടുന്നുണ്ട്.
എന്‍എച്ച്‌പിസി സീനിയര്‍ മാനേജരായ ജിയോളജിസ്റ്റ് അനീഷ് മോഹനെയാണ് കാണാതായണ്. ശാസ്ത്രലേഖകനും സയന്‍സ് വ്‌ലോഗറും കൂടിയാണ് അനീഷ്. തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
നിലവില്‍ എട്ടുപേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ടെന്നും മൃതദേഹങ്ങള്‍ നാംചി, സിംഗ്തം, ഗാങ്ങ്ടോക് എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയതായും ജില്ലാ ഭരണകൂടം അറിയിച്ചു. തുരങ്കത്തിനുള്ളിലെ മാരകമായ വാതകത്തിന്റെ സാന്നിധ്യം, വെളിച്ചക്കുറവ്, കുറഞ്ഞ ഓക്‌സിജന്റെ അളവ് എന്നിവ രക്ഷാദൗത്യത്തിന് ഏറെ തടസ്സം സൃഷ്ടിക്കുന്നുണ്ട്. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
