കോട്ടയം മെഡിക്കല്‍ കോളജില്‍ മജ്ജ മാറ്റിവെക്കന്‍ ശസ്ത്രക്രിയ സൗകര്യം വരുന്നു; നിര്‍ണായക പ്രഖ്യാപനം സംസ്ഥാന ബജറ്റില്‍; ക്യാന്‍സര്‍ ചികിത്സാ രംഗത്തുള്‍പ്പടെ കരുത്തു പകരും

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ മജ്ജ മാറ്റിവെക്കന്‍ ശസ്ത്രക്രീയ സൗകര്യം ഒരുക്കും.

സംസ്ഥാന ബജറ്റിലാണു സുപ്രധാന തീരുമാനം ധനമന്ത്രി പ്രഖ്യാപിച്ചത്. കോട്ടയം മെഡിക്കല്‍ കോളജിലെ അവയവ മാറ്റ ശസ്ത്രക്രിയ രംഗത്തു കുതിപ്പേകുന്നതാണു പ്രഖ്യാപനം.

ഹൃദയ-കരള്‍ മാറ്റ ശസ്ത്രക്രിയകള്‍ കുറഞ്ഞ ചെലവില്‍ നടത്തുന്ന കോട്ടയം മെഡിക്കല്‍ കോളജില്‍ മജ്ജമാറ്റിവെക്കല്‍ ശത്രക്രിയ കൂടി എത്തുന്നത് ക്യാന്‍സര്‍ ചികിത്സാ രംഗത്ത് കൂടുതല്‍ കരുത്തുപകരും. ഏറെ സങ്കീര്‍ണത നിറഞ്ഞതും ചെലവേറിയതുമായ ഒന്നാണ് മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ.

ചില അര്‍ബുദങ്ങളും രോഗങ്ങളും ചികിത്സിക്കാന്‍, രോഗികള്‍ക്കുള്ള പ്രത്യേക തെറാപ്പി സ്വീകരിക്കുന്നുണ്ട്.
ആരോഗ്യമുള്ള ഒരു വ്യക്തിയില്‍ നിന്ന് അസ്ഥിമജ്ജയില്‍ കാണപ്പെടുന്ന സ്റ്റെം സെല്ലുകള്‍ എടുത്തു രോഗിക്കു നല്‍കും.

അര്‍ബുദ പ്രദേശങ്ങളെയോ രോഗബാധിതമായ കോശങ്ങളെയോ നശിപ്പിക്കുന്നതിന് അനാരോഗ്യകരമായ മജ്ജ ചികിത്സിച്ചതിനു ശേഷം ആരോഗ്യമുള്ള അസ്ഥിമജ്ജ കോശങ്ങള്‍ ഒരാളിലേക്ക് പകരുന്നതിനാണ് അസ്ഥിമജ്ജ മാറ്റിവയ്ക്കല്‍ നടത്തുന്നത്.

കേടായതോ രോഗമുള്ളതോ ആയ അസ്ഥിമജ്ജയെ ആരോഗ്യകരമായ സ്റ്റെം സെല്ലുകള്‍ ഉപയോഗിച്ചു മാറ്റിസ്ഥാപിക്കും. ഈ സ്റ്റെം സെല്ലുകള്‍ക്ക് ആരോഗ്യകരമായ അസ്ഥിമജ്ജയായി വികസിപ്പിക്കാനും പുതിയ രക്തകോശങ്ങള്‍ ഉത്പാദിപ്പിക്കാനും കഴിയും.