കോട്ടയം ജില്ലയിൽ (04/02/2025) ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ അറിയാം

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കിടങ്ങൂർ അമ്പലം, ചെക്ക് ഡാം, ഗോവിന്ദപുരം എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9.00AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും.

നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന ഹെവൻലി ഫീയ്റ്റ്, ബിന്ദു നഗർ, പോളിടെക്നിക്ക് എന്നീ ട്രാൻസ്ഫോമറുകളിൽ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന അടുക്കം ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ ഭാഗികമായും, ചങ്ങാടക്കടവ് ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ പൂർണമായും വൈദ്യുതി മുടങ്ങുന്നതാണ്.

തലയാഴം :- തലയാഴം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന താമരവേലി ട്രാൻസ്‌ഫോർമറിന് കീഴിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മുണ്ടിയാക്കൽ, തകിടി പമ്പ് ഹൗസ്,തകിടി ജംഗ്ഷൻ,പയ്യപ്പാടി ട്രാൻസ്ഫോർമറുകളിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ദിവാൻ പൈപ്പ്, വൈദ്യൻ പടി, വില്ലൂന്നി എന്നീ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9. 00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതിമുടങ്ങും.

പുതുപ്പള്ളി സെക്ഷൻ പരിധിയിലെ എറികാട്,വെട്ടത്തുകവല,ആശ്രമം എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മലകുന്നം – 2 ട്രാൻസ് ഫോർമറിൽ രാവിലെ 9 മണി മുതൽ വൈകിട്ട് ആറു വരെ വൈദ്യുതി മുടങ്ങുന്നതാണ്.

അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പൊൻമല ട്രാൻസ്ഫോറിനു കീഴിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാറമ്പുഴ ഹെൽത്ത്, ESI, മൈ ഓൺ കോളനി, കുര്യൻ ഉതുപ്പ് റോഡ്, ശാസ്ത്രി റോഡ് ഭാഗങ്ങളിൽ 9:00 AM മുതൽ 5:00 PM വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പനയത്തി, കുട്ടിമുക്ക്,onamthuruthe. തേൻകുളം. മാർക്കറ്റ്,ആര്യസ് fairmount,Laya residency എന്നീ ട്രാൻസ്‌ഫോർമറുകളിൽ 8.00AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,ഹൗസിങ് ബോർഡ്‌, റയിൽവേ ബൈപാസ് എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ രാവിലെ 9.00 മുതൽ വൈകുന്നേരം 5.30 മണി വരെ. വൈദുതി മുടങ്ങുന്നതായിരിക്കും.