കോട്ടയം: ജില്ലയിൽ നാളെ (29-06-2024) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വടക്കേകര ടെമ്പിൾ, വളളത്തോൾ, കുട്ടിച്ചൻ എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ HT Work നടക്കുന്നതിനാൽ തോട്ടു മുക്ക്, മുരിക്കോലി, അൽമിനാർ സ്കൂൾ,മാതാക്കൽ, ഇടകിള മറ്റം, ഈലക്കം, പേഴും കാട് ഇളപ്പുങ്കൽ, കരിയിലക്കാനം ഭാഗങ്ങളിൽ 9 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആനക്കുഴി, മലകുന്നം No . 1എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പട്ടുനൂല്,പുളിഞ്ചുവട്, കാളച്ചന്ത ട്രാൻസ്ഫോർമറകളിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ശ്രായം, കൊല്ലംപാറ,ചേരിപ്പാട് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്
കടുത്തുരുത്തി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കടുത്തുരുത്തി ടൗൺ, ആയാംകുടി എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 7 മുതൽ ഉച്ചക്ക് 2വരെ വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കേന്ദ്രീയ വിദ്യാലയ ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
കല്ലറ സബ്‌സ്റ്റേഷനിലെ പുത്തൻപള്ളി, കല്ലറ ടൗൺ,വെച്ചൂർ എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 7 മുതൽ ഉച്ചക്ക് 2വരെ വൈദ്യുതി മുടങ്ങും
