കോട്ടയം ജില്ലയിൽ നാളെ (17/04/24) വൈദ്യുതി മടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: കോട്ടയം ജില്ലയിൽ നാളെ (17/04/24) വൈദ്യുതി മടങ്ങുന്ന സ്ഥലങ്ങൾ ഇവ

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ രാവിലെ 8.30മുതൽ വൈകിട്ട് 5 വരെ HT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ കൂട്ടക്കല്ല്, കണ്ടത്തിൽ ജംഗ്ഷൻ, മൂന്നിലവ് ബാങ്ക്, മൂന്നിലവ്, മരുതും പാറ, കടപുഴ, നരിമറ്റം, മങ്കൊമ്പ്പള്ളി ചൊവ്വൂർ എന്നീ
സ്ഥലങ്ങളിൽ ഭാഗികമായി വൈദ്യുതി മടങ്ങുന്നതാണ്

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കീച്ചാൽ, കുറ്റിക്കാട്ടുപടി,തലപ്പാടി,SE കവല എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന അസംപ്‌ഷൻ കോളേജ്, കോപ്ടാക്, കുട്ടമ്പേരൂർ, കാന്താരി, HT അസംപ്‌ഷൻ, HT SB കോളേജ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ പറപ്പാട്ടുപടി , ളാക്കാട്ടൂർ അമ്പലം, ശിവാജി നഗർ, കുറ്റിക്കാട്ടു കവല , MGM സ്കൂൾ, കണ്ണാടിപ്പാറ, കണിപറമ്പ്,ചാത്തൻപാറ,കൂവപൊയ്ക, ചെമ്പകപ്പടി ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാരുതി ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ഊട്ടിക്കുളം ട്രാൻസ്ഫോർമറിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.