ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായി അപകടകരമായ രീതിയിൽ ബൈക്കിൽ അഭ്യാസപ്രകടനം; 2 പേരെ അറസ്റ്റ് ചെയ്ത് കോട്ടയം ചിങ്ങവനം പോലീസ്; നടപടി കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ

കോട്ടയം : ബൈക്കിൽ അഭ്യാസ പ്രകടനങ്ങൾ നടത്തുന്ന വിരുതൻമാർ പിടിയിൽ .

പരുത്തുംപാറ – കൊല്ലാട് റോഡിൽ ചോഴിയക്കാട് ഭാഗത്താണ് സ്ഥിരമായി പൊതുജനങ്ങളുടെ

സുരക്ഷയ്ക്ക് ഭീഷണിയായി അപകടകരമായ രീതിയിൽ ബൈക്കിൽ അഭ്യാസപ്രകടനം

നടത്തിയത്. പ്രദേശവാസികളായ യുവാക്കളാണ് പിടിയിലായത്. അജിത് (18) ആദിൽഷ (20)

എന്നിവരെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ

നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് രണ്ടു പെരെ പിടികൂടി അറസ്റ്റ്

രേഖപ്പെടുത്തിയത്.