കോട്ടയം: ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കണമെന്ന ആവശ്യം ബിഡിജെഎസില്‍ വീണ്ടും ശക്തമാകുന്നു.
ബിഡിജെഎസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് മുന്നണി മാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്. എൻഡിഎയില്‍ പാർട്ടി കടുത്ത അവഗണന നേരിടുന്നു എന്നാണ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ വിമർശനം.
എൻഡിഎ വിടണമെന്ന് ആവശ്യമുയർത്തി പാർട്ടിയുടെ ജില്ലാ ക്യാമ്പില്‍ പ്രമേയം അവതരിപ്പിച്ചു. ഒൻപത് വർഷമായി ബിജെപി അർഹമായ പരിഗണന നല്‍കുന്നില്ല എന്നാണ് ബിഡിജെഎസ് ആരോപിക്കുന്നത്.
എൻഡിഎയിലും അവഗണനയാണ് നേരിടുന്നതെന്നും ബിഡിജെഎസ് നേതാക്കള്‍ പരാതി ഉയർത്തുന്നു. എൻഡിഎയില്‍ തുടരേണ്ട ആവശ്യമില്ലെന്നും മറ്റു മുന്നണികളിലുള്ള സാധ്യത സംസ്ഥാന അധ്യക്ഷൻ പരിശോധിക്കണമെന്നുമാണ് ആവശ്യം.
