പോലീസ് ഉദ്യോഗസ്ഥനും ഭാര്യയും താമസിക്കുന്ന വീട്ടിലെത്തി ഭാര്യയുടെ നേരെ ഭീഷണിയും അശ്ലീല പരാമർശവും; സമീപവാസിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം ചിങ്ങവനം പോലീസ്

ചിങ്ങവനം: പോലീസ് ഉദ്യോഗസ്ഥനും ഭാര്യയും വാടകയ്ക്കു താമസിക്കുന്ന വീട്ടിലെത്തി ഭാര്യയുടെ നേരേ അശ്ലീല പരാമർശവും ഭീഷണിയും നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ.

സമീപവാസിയായ യുവാവിനെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കി. പള്ളം പോസ്റ്റ് ഓഫീസിന് സമീപം താമസിക്കുന്ന ഗിരീഷാണ് റിമാൻഡിലായത്.

കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ ഭാര്യയെയാണ് യുവാവ് ഭീഷണിപ്പെടുത്തിയത്. കൂടാതെ യുവതിക്കുനേരെ അശ്ലീല പരാമർശവും നടത്തിയത്. ചിങ്ങവനം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് യുവാവിനെതിരേ നടപടിയെടുത്തത്.