കൊല്ലം : പരവൂരില്‍ ഷവർമയെ ചൊല്ലി ഹോട്ടലുടമയായ സ്ത്രീയെ മർദിക്കുകയും ജീവനക്കാരനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍.
പരവൂർ കോങ്ങാല്‍ കുളച്ചേരി വീട്ടില്‍ സഹീറി(23)നെയാണ് പരവൂർ ഇൻസ്പെക്ടർ ദീപുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രിയാണ് സംഭവം.
തെക്കുംഭാഗം റോഡില്‍ പ്രവർത്തിക്കുന്ന ഹോട്ടലില്‍ പ്രതികളും സുഹൃത്തുക്കളുമെത്തി ഷവർമ ആവശ്യപ്പെട്ടു. ചോദിച്ച അത്രയും ഷവർമ ഇല്ലെന്ന് അറിയിച്ചതില്‍ പ്രകോപിതരായാണ് ഹോട്ടലുടമയെ മർദിച്ചത്.
തടസ്സംപിടിക്കാനെത്തിയ ജീവനക്കാരനെ ഷവർമാ കത്തി ഉപയോഗിച്ച് വെട്ടുകയും കട തല്ലിത്തകർക്കുകയും ചെയ്തെന്നുമാണ് പരാതി.
