“സാഹചര്യങ്ങളാണ് ഞങ്ങളെ ലൈംഗിക തൊഴിലാളികളാക്കിയത്, പക്ഷേ ബലാത്സംഗം ചെയ്യപ്പെടുന്നതിന്റെ വേദന ഞങ്ങള്‍ക്ക് അറിയാം, ദയവ് ചെയ്ത് സ്ത്രീകളെ ബഹുമാനിക്കു, ഒരിക്കലും അവരെ ഉപദ്രവിക്കാതിരിക്കു. ഇവിടെ ഒരു വനിതാ മുഖ്യമന്ത്രിയുണ്ടായിട്ടും ഇതുവരെയും നീതി ലഭിച്ചിട്ടില്ല” ; പ്രതിഷേധവുമായി ലൈംഗിക തൊഴിലാളികള്‍

കൊല്‍ക്കത്തയിലെ ആർജി കർ ആശുപത്രിയില്‍ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി ലൈംഗിക തൊഴിലാളികളും.
സൊനഗച്ച്‌ ചുവന്ന തെരുവിലെ ലൈംഗിക തൊഴിലാളികളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്.
ഒരു സ്ത്രീയില്‍ ലൈംഗികാവശ്യം തീർക്കാനാണെങ്കില്‍ ഞങ്ങളുടെ അടുത്ത് വരട്ടെ. ദൈവ് ചെയ്ത് സാധാരണ സ്ത്രീകളുടെ ജീവിതവും ജീവനും നശിപ്പിക്കരുതെന്നും അവർ പറഞ്ഞു. ഞങ്ങള്‍ക്ക് വിദ്യാഭ്യസത്തിനുള്ള അവസരങ്ങള്‍ ഇല്ലെങ്കിലും ഭാവിയെക്കുറിച്ചു ഞങ്ങള്‍ക്ക് പ്രതീക്ഷകളും സ്വപ്നങ്ങളമുണ്ട്.
അവരുടെ ജീവിതങ്ങള്‍ ഇല്ലാതാക്കരുത് എല്ലാത്തിലുമരി ഞങ്ങളും സ്ത്രീകളാണ് ഞങ്ങള്‍ക്ക് അറിയാം ഒരു സ്ത്രീയുടെ വേദന.

സാഹചര്യങ്ങളാണ് ഞങ്ങളെ ലൈംഗിക തൊഴിലാളികളാക്കിയത്.
പക്ഷേ ബലാത്സംഗം ചെയ്യപ്പെടുന്നതിന്റെ വേദന ഞങ്ങള്‍ക്ക് അറിയാം. ദൈവ് ചെയ്ത് സ്ത്രീകളെ ബഹുമാനിക്കൂ. ഒരിക്കലും അവരെ ഉപദ്രവിക്കാതിരിക്കൂ. ഇവിടെ ഒരു വനിതാ മുഖ്യമന്ത്രിയുണ്ടായിട്ടും ഇതുവരെയും നീതി ലഭിച്ചിട്ടില്ല.