മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ സംഭവം; പോലീസുകാര്‍ക്കെതിരെ നടപടി

കൊച്ചി: മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി.

കടവന്ത്ര പോലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ക്കെതിരെയാണ് നടപടിയെടുത്തത്. എഎസ്‌ഐ അടക്കം മൂന്ന് പൊലീസുകാരെ എആര്‍ ക്യാമ്പിലേക്ക് മാറ്റി.

ചാടിപ്പോയ പ്രതികളില്‍ ഒരാളെ ഇനിയും കണ്ടെത്തിയില്ല. ചാടിപ്പോയ റസലിനായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്.

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോഴാണ് പ്രതികള്‍ രക്ഷപ്പെട്ടത്. റസലിനൊപ്പം കടന്ന് കളഞ്ഞ സൂരജിനെ പോലീസ് പിടികൂടിയിരുന്നു.

റസലുമായി ബന്ധമുള്ള ആളുകളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം.