കൊച്ചി:നഗരത്തിൽ ഓടുന്ന ബസ്സിൽ കണ്ടക്ടറെ കുത്തിക്കൊന്നു. ഇന്ന് ഉച്ചയ്ക്കാണ് നഗരത്തെ നടുക്കിയ കൊലപാതകം നടന്നത് .
കണ്ടക്ടർ ഇ.ടുക്കി സ്വദേശി അനീഷ് (32) ആണ് കൊല്ലപ്പെട്ടത് .
കളമശ്ശേരി എച്ച്എംടി ജംഗ്ഷനിൽ സ്റ്റോപ്പിൽ നിർത്തിയ ഉടനെ അക്രമി ചാടിക്കയറി കണ്ടക്ടറെ കുത്തിക്കൊല്ലുകയായിരുന്നു.
യാത്രക്കാർ നോക്കിനിൽക്കെയായിരുന്നു ഈ അരും കൊല.
കണ്ടക്ടറുടെ മൃതദേഹം കളമശേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
