കെ-ഫോണില്‍ വമ്പന്‍ അവസരം; ജില്ലകളിലെ ഒഴിവുകളെത്തി; ആഗസ്റ്റ് 12ന് മുന്‍പ് അപേക്ഷിക്കണം

കൊച്ചി: കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡ് (കെ-ഫോണ്‍) ല്‍ ജോലി നേടാന്‍ അവസരം. ഡിസ്ട്രിക്‌ട് ടെലികോം എക്‌സിക്യൂട്ടീവ് തസ്തികയിലാണ് പുതിയ നിയമനങ്ങള്‍ നടക്കുന്നത്.

കേരള സര്‍ക്കാര്‍ സിഎംഡി മുഖേനയാണ് അപേക്ഷകള്‍ സ്വീകരിക്കുക. യോഗ്യരായവര്‍ക്ക് ആഗസ്റ്റ് 12 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.

തസ്തിക & ഒഴിവ്

കെ-ഫോണില്‍ ഡിസ്ട്രിക്‌ട് ടെലികോം എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 08. ഒരു വര്‍ഷത്തേക്കുള്ള കരാര്‍ റിക്രൂട്ട്‌മെന്റാണ് നടക്കുക.

പ്രായപരിധി

40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത

60 ശതമാനം മാര്‍ക്കോടെ ബിഇ/ ബിടെക് (ECE/EEE/EIE).

ടെലികോം ഡിവൈസ് ഓപ്പറേഷന്‍ & മെയിന്റനന്‍സ് മേഖലയില്‍ 3 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

അല്ലെങ്കില്‍ നെറ്റ് വര്‍ക്ക് ഓപ്പറേഷന്‍സ് സെന്റര്‍/ എന്റര്‍പ്രൈസ് ബിസിനസ് എന്നിവയില്‍ എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

പ്രായം, എക്‌സ്പീരിയന്‍സ് എന്നിവ 30.7.2025 അടിസ്ഥാനമാക്കിയാണ് പരിഗണിക്കുക.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30000 രൂപ ശമ്പളമായി ലഭിക്കും. കൂടെ 10000 രൂപ ഇന്‍സെന്റീവ് അനുവദിക്കും.

അപേക്ഷ

താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാരിന്റെ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. നോട്ടിഫിക്കേഷന്‍ പേജില്‍ നിന്ന് കെ-ഫോണ്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. നോട്ടിഫിക്കേഷന്‍ പൂര്‍ണ്ണമായും വായിച്ച്‌ മനസിലാക്കുക. ശേഷം തന്നിരിക്കുന്ന അപ്ലൈ നൗ ലിങ്ക് മുഖേന അപേക്ഷിക്കാം.