‘അവളെ ഞാൻ കൈപിടിച്ച്‌ കൊടുത്തിട്ടില്ല, ഇനി കറക്‌ട് അറിയണമെങ്കില്‍ അവരോട് തന്നെ ചോദിക്കണം’: പൊട്ടിത്തെറിച്ച്‌ കെവിന്റെ അച്ഛൻ

കോട്ടയം: സമൂഹ മനസ്സാക്ഷിയെ ആകെ പിടിച്ചുലച്ച സംഭവമായിരുന്നു കെവിന്റെ കൊലപാതകം. 2018 മെയ് 28നാണ് പുനലൂരിന് സമീപം ആറ്റിൽ കെവിന്റെ മൃതദേഹം കണ്ടെത്തിയത്. നീനു എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചതിനെ തുടർന്ന് ബന്ധുക്കളുടെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് കേസ്.

കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ ദുരഭിമാന കൊലപാതകം ആയിരുന്നു ഇത്.
നടന്നിട്ട് ഏഴുവർഷം പിന്നിടുമ്പോൾ നീനുവിന്റെ പുനർവിവാഹിതയായ എന്ന തരത്തിലുള്ള വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കെവിന്റെ അച്ഛൻ ജോസഫ് മുൻകൈയെടുത്താണ് വിവാഹം നടത്തിക്കൊടുത്തത്. വയനാട് സ്വദേശിയാണ് വരൻ എന്നിങ്ങനെ പോകുന്നു പ്രചരണം.

എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിക്കുകയാണ് കെവിന്റെ പിതാവ്. സ്വകാര്യ യൂട്യൂബ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോട്ടയം കുമാരനെല്ലൂരിൽ വർക്ക് ഷോപ്പ് നടത്തുകയാണ് അദ്ദേഹം.’ അതിനെപ്പറ്റി അറിയില്ല പലരും ഇക്കാര്യം വിളിച്ചു ചോദിച്ചു എനിക്കൊന്നും അറിയത്തില്ല ഇനി കറക്റ്റ് അറിയണമെങ്കിൽ വാർത്ത ഇട്ടവരോട് തന്നെ ചോദിക്കണം ‘ പൊട്ടിത്തെറിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കെവിന്റെ മരണ ശേഷവും വർഷങ്ങളോളം കെവിന്റെ വീട്ടിലായിരുന്നു നീനു താമസിച്ചത്. തുടർന്ന് എം എസ് ഡബ്ലിയു പൂർത്തിയാക്കിയ ശേഷം ബംഗളൂരുവിൽ ജോലി ചെയ്യുകയാണ് നീനു. അങ്ങനെയൊരു വിവാഹം നടന്നിട്ടില്ലെന്നാണ് നീനുവിനോട് അടുത്ത ബന്ധമുള്ളവരും പറയുന്നത്.