കോട്ടയം: കേരളാ പോലീസ് അസോസിയേഷൻ 37-ാം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. സമ്മേളനത്തിൻ്റെ ഭാഗമായി ഇന്ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മന്ത്രി വി.എൻ വാസവൻ ചടങ്ങിൽ മുഖ്യാതിഥിയാകും. വിവിധ ദിവസങ്ങളിലായി നടന്ന സമ്മേളത്തിൽ വിവിധ മന്ത്രിമാരും പങ്കെടുത്തിരുന്നു. സേനയുടെ നവീകരണവുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളാണ് സമ്മേളനത്തിൽ ഉണ്ടായത്. 14 വർഷത്തിന് ശേഷമാണ് അക്ഷര നഗരി സമ്മേളനത്തിന് വേദിയായത്.
