കൊച്ചി : പദ്ധതിയിലെ കരാറുകളും ഉപകരാറുകളും ചട്ടവിരുദ്ധമെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. പദ്ധതിയുടെ ഓരോ ഇടപാടുകളിലും തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ആക്ഷേപം. വലിയ പദ്ധതിയായി സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ചെങ്കിലും അതിനനനുസരിച്ചുള്ള പ്രയോജനം ജനങ്ങള്‍ക്ക് ലഭിച്ചില്ല. ഗുണനിലവാരമില്ലാത്ത കമ്ബനികള്‍ക്ക് അടക്കം പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകള്‍ നല്‍കി.
ഖജനാവിന് കോടികളുടെ നഷ്ടം ഉണ്ടായിയെന്നും ഹര്‍ജിയില്‍ പറയുന്നു. പദ്ധതിയില്‍ വലിയ തോതില്‍ ക്രമക്കേടുകള്‍ നടന്നുവെന്നും പ്രതിപക്ഷ ആരോപിച്ചിരുന്നു. പദ്ധതിയുടെ കരാറുകള്‍ അടക്കം സാമ്ബത്തിക ഇടപാടുകള്‍ എല്ലാം കോടതിയുടെ ഇടപെടലില്‍ സമഗ്ര അന്വേഷണം നടത്തണമെന്നുമാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നത്.
