കട്ടപ്പനയില്‍ നിയന്ത്രണം നഷ്‌ടപ്പെട്ട മിനി ലോറി ഇടിച്ച് അപകടം; വാഹനത്തിനടിയില്‍പ്പെട്ട് വഴിയാത്രക്കാരന് ദാരുണാന്ത്യം

കട്ടപ്പന: നിയന്ത്രണം നഷ്ടപ്പെട്ട മിനിലോറിയിച്ച്‌ വഴിയാത്രക്കാരന് ദാരുണാന്ത്യം.

കട്ടപ്പനയിലെ സെൻട്രല്‍ ജങ്ഷനിലാണ് അപകടം നടന്നത്.
പൈനാവ് സ്വദേശി 70 കാരനായ രാജുവാണ് മരിച്ചത്.

ചക്ക കയറ്റിവന്ന മിനിവാൻ നിയന്ത്രണം വിട്ട് വഴിയാത്രക്കാരനേയും സമീപത്തുണ്ടായ വാഹനങ്ങളിലും ഇടിച്ചശേഷം വ്യാപാരസ്ഥാപനത്തിന്റെ മുൻപില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു.

രാജു വാഹനത്തിനടിയില്‍പ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാരും കട്ടപ്പന സ്റ്റേഷനില്‍നിന്നെത്തിയ പോലീസ് സംഘവും ചേർന്ന് രാജുവിനെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വാഹനത്തിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. എന്നാല്‍ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ.