അതിക്രൂരം…; കാസര്‍ഗോഡ് മഞ്ചേശ്വരത്ത് 18കാരിയെ പിതാവ് വെട്ടിക്കൊന്നു; പ്രതി ഉമ്മറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

കാസർഗോഡ്: മഞ്ചേശ്വരത്ത് 18കാരിയെ പിതാവ് വെട്ടിക്കൊന്നു. കുഞ്ചത്തൂർ തൂമിനാട് സ്വദേശി ജുമൈല ആണ് മരിച്ചത്. പ്രതി ഉമ്മറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

പ്രകോപനത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

പെണ്‍കുട്ടി വീട്ടില്‍ എത്തി അതേസമയം തന്നെ പിതാവ് വെട്ടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നത്.

പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. പരുക്കേറ്റ പെണ്‍കുട്ടിയെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്‌ത്‌ വരികയാണ്.