കൊച്ചി: കരുവന്നൂരിന് പുറമേ മറ്റ് ബാങ്കുകളിലും തട്ടിപ്പ് നടന്നെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
വായ്പ തട്ടിപ്പുകള്‍ നടന്നത് സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കുകളില്‍. കരുവന്നൂരില്‍ വായ്പ തട്ടിപ്പ് നടത്താൻ ഒന്നാം പ്രതി സതീഷ് കുമാറിന് ഉന്നത രാഷ്ട്രീയ നേതാക്കളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും സഹായം ലഭിച്ചു.
വായ്പ തിരിച്ചടവ് മുടങ്ങിയ ആളുകളെ കണ്ടെത്താൻ സതീഷ് കുമാറിന് ഏജന്റുകള്‍ ഉണ്ടായിരുന്നുവെന്നും ഇ.ഡി പറയുന്നു. കൊച്ചി പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിമാൻഡ് റിപ്പോര്‍ട്ടിലാണ് ഇ.ഡി ഇക്കാര്യം അറിയിച്ചത്.
അതേസമയം, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തൃശൂര്‍ അയ്യന്തോള്‍ സഹകരണ ബാങ്കില്‍ 25 മണിക്കൂര്‍ നീണ്ട റെയ്ഡാണ് ഇ.ഡി നടത്തിയത്. ബാങ്കിന് ഒന്നും ഒളിച്ചുവെക്കാനില്ലെന്നും എല്ലാം സുതാര്യമാണെന്നും അയ്യന്തോള്‍ ബാങ്ക് പ്രസിഡൻ്റ് എൻ രവീന്ദ്രനാഥൻ പറഞ്ഞു.
റെയ്ഡിന് ബാങ്ക് പൂര്‍ണ്ണമായും സഹകരിച്ചു. എന്നാല്‍ ഇ.ഡി ജീവനക്കാരെ ബുദ്ധിമുട്ടിച്ചെന്നും രവീന്ദ്രനാഥൻ കൂട്ടിച്ചേര്‍ത്തു.
