കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണ വേട്ട ; ഷര്‍ട്ടിന്റെ ബട്ടനിനുള്ളില്‍ ഒളിപ്പിച്ചുവെച്ച 235 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പൊലീസിന്‍റെ പിടിയിലായി.

 

കാസർകോട് : കാസര്‍കോട് സ്വദേശി മുഹമ്മദ് ബിഷറത്ത്(24) ആണ് ബട്ടനിനകത്ത് ഒളിപ്പിച്ച സ്വര്‍ണവുമായി പിടിയിലായത്. ബട്ടനിനുള്ളില്‍ ഒളിപ്പിച്ച ശേഷം ഷര്‍ട്ട് ബാഗേജില്‍ മറ്റു വസ്ത്രങ്ങള്‍ക്കൊപ്പം വയ്ക്കുകയായിരുന്നു. കസ്റ്റംസിനെ വെട്ടിച്ചുകടത്താൻ ശ്രമിച്ച സ്വര്‍ണമാണ് പിടിയിലായത്.

മറ്റൊരു സ്വര്‍ണവേട്ടയില്‍ മൂന്നു കിലോ സ്വര്‍ണമാണു പിടികൂടിയത്. കോഴിക്കോട് കല്ലാച്ചി സ്വദേശി ഹാരിസ്(42), തളിപ്പറമ്പ് സ്വദേശി ആശാ തോമസ്(33), മീനടത്തൂര്‍ സ്വദേശി ശിഹാബുദ്ദീന്‍ മൂത്തേടത്ത്(44) എന്നിവരാണ് അറസ്റ്റിലായത്. 1.85 കോടി രൂപയുടെ സ്വര്‍ണമാണ് കസ്റ്റംസും ഡി.ആര്‍.ഐയും സംയുക്തമായി ഇവരില്‍നിന്നു പിടികൂടിയത്.