ബൈക്കിന് മുന്നിലേക്ക് കരടി ചാടുകയും അത്ഭുതകരമായി യുവാവ് രക്ഷപ്പെടുകയും ചെയ്തു ; തേനീച്ച പെട്ടികളും നശിപ്പിച്ച്‌ കരടിയുടെ പരാക്രമം.

 

മലപ്പുറം: നിലമ്പൂർ പൂക്കോട്ടുംപാടത്ത് കരടിയിറങ്ങി. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ മുന്നിലേക്ക് കരടി ചാടുകയായിരുന്നു.

 

രാത്രിയായിരുന്നു സംഭവം. തലനാരിഴയ്ക്കാണ് യുവാവ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞദിവസം കര്‍ഷകര്‍ സ്ഥാപിച്ച തേനീച്ച പെട്ടികളും കരടി നശിപ്പിച്ചിരുന്നു. വന്യമൃഗശല്യം നിരന്തരം ഉണ്ടാകുന്ന സ്ഥലമാണ് പൂക്കോട്ടുംപാടം.