വീട്ടുപറമ്പിൽ ഒരാൾ പൊക്കത്തിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് പിടിയിൽ; പരിശോധനയിൽ പാന്റിന്റെ പോക്കറ്റിലും കഞ്ചാവ് കണ്ടെത്തി; 189 സെൻറീമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി നട്ടു വളർത്തിയ കുറ്റത്തിനും പോക്കറ്റിൽ 20 ഗ്രാം കഞ്ചാവ് സൂക്ഷിച്ച കുറ്റത്തിനും യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി, കേസെടുത്തു

ആലപ്പുഴ: വീട്ടുപറമ്പിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ യുവാവ് പിടിയിൽ. അമ്പലപ്പുഴ ആര്യാട് സ്വദേശി ശംഭു രങ്കനാണ് (31) പിടിയിലായത്. ഇയാൾ താമസിക്കുന്ന വീടിന് പിന്നിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടി കണ്ടെത്തി.

189 സെൻ്റീ മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി നട്ടു നനച്ചു വളർത്തിയ കുറ്റത്തിനും 20 ഗ്രാം കഞ്ചാവ് പാൻ്റിൻ്റെ പോക്കറ്റിൽ സൂക്ഷിച്ച കുറ്റത്തിനും യുവാവിനെതിരെ കേസ് എടുത്തു. ആലപ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എം.ആർ. മനോജും പാർട്ടിയും നടത്തിയ പരിശോധനയിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തത്.

പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ പി.ആർ. പ്രബീൺ, വി.കെ. മനോജ് കുമാർ, പ്രിവൻ്റീവ് ഓഫീസർമാരായ ബി.എം. ബിയാസ്, സി. റിനീഷ്, സി.ഇ.ഒ മാരായ എച്ച്. മുസ്തഫ, ബി. സുബിൻ, വനിത സി.ഇ.ഒ എം. അനിത എന്നിവരും പങ്കെടുത്തു.