ന്യൂഡൽഹി: ജെഇഇ മെയിൻ ഒന്നാം സെഷൻ പരീക്ഷയുടെ ഫലപ്രഖ്യാപനം നീട്ടി.ഫെബ്രുവരി 12-ന് ഫലം വരുമെന്നായിരുന്നു മുൻപ് നിശ്ചയിച്ചിരുന്നത്.
പുതുക്കിയ തീയതി പ്രകാരം ഫെബ്രുവരി 16-നായിരിക്കും ഫലം പ്രസിദ്ധീകരിക്കുകയെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു.
ഉദ്യോഗാർത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റുകളായ nta.ac.in, jeemain.nta.nic.in എന്നിവ വഴി മാർക്കുകളും കട്ട് ഓഫ് വിവരങ്ങളും പരിശോധിക്കാവുന്നതാണ്.
