അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ 23ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ്.
58 റണ്‍സിനാണ് സഞ്ജുവിന്റെ രാജസ്ഥാനെ ശുബ്മാന്‍ ഗില്ലിന്റെ ഗുജറാത്ത് മുട്ടുകുത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ആറ് വിക്കറ്റിന് 217 റണ്‍സെടുത്തപ്പോള്‍ രാജസ്ഥാന് 19.2 ഓവറില്‍ 159 റണ്‍സില്‍ ഒതുങ്ങേണ്ടി വന്നു.
സായ് സുദര്‍ശന്റെ (82) ഫിഫ്റ്റിയും പ്രസിദ്ധ് കൃഷ്ണയുടെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് രാജസ്ഥാനെ തകര്‍ത്തത്.
