തൃശൂരിൽ നവജാത ശിശുവിനെ തൊട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കുഞ്ഞിന്റെ മരണം പിതാവ് മരിച്ച് രണ്ടാംദിനം

തൃശൂര്‍ : തൃശൂരിൽ നവജാത ശിശുവിനെ ഉറക്കത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. 18 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തൊട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പാല്‍ തൊണ്ടയില്‍ കുരുങ്ങിയതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വെള്ളറക്കാട് തറമേല്‍ഞാലില്‍ വീട്ടില്‍ സുധീഷ്-മനുരാധ ദമ്പതികളുടെ മകളാണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുധീഷ് വാഹനാപകടത്തില്‍ മരിച്ചത്. അതിന് പിന്നാലെയാണ് രണ്ടാം ദിവസം കുഞ്ഞിനേയും മരിച്ച നിലയിൽ കണ്ടെത്തിയത്.