ഡൽഹിയിലേക്ക് പറന്ന ഇന്‍ഡിഗോ വിമാനത്തിന്‍റെ എന്‍ജിന് തകരാര്‍; പിന്നാലെ എമര്‍ജന്‍സി ലാന്‍ഡിങ്

ഇന്ന് രാവിലെ പറന്നുയർന്ന ഇൻഡി​ഗോ വിമാനം എൻജിൻ തകരാറിനെ തുടർന്ന് അടിയന്തിരമായി ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കി. 161 യാത്രക്കാരുമായി പറന്നുയർന്ന വിമാനമാണ് പറന്നുയർന്നത്. മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചുവെന്നും മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അഗ്നിശമന സേന അറിയിച്ചു. തുടര്‍ന്ന് പൂര്‍ണ എമര്‍ജന്‍സി പ്രഖ്യാപിച്ചു. അടിയന്തര ലാൻഡിംഗ് സംബന്ധിച്ച വിവരം രാവിലെ 10:54ന് അഗ്നിശമന സേനയ്ക്ക് ലഭിച്ചുവെന്നും ഉടൻ തന്നെ ടീമിനെ അയച്ചുവെന്നും അധികൃതർ അറിയിച്ചു.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് ഡൽഹിയിലേക്ക് പറന്ന ബോയിംഗ് 737 വിമാനം 6E 579 ആണ് ലാൻഡ് ചെയ്തത്. സാധാരണ ലാന്‍ഡിങ്ങിന് തയാറെടുക്കവെയാണ് പൈലറ്റുമാര്‍ തകരാര്‍ കണ്ടെത്തിയത്. തുർക്കിയിലെ കൊറെൻഡൺ എയർലൈൻസിൽ നിന്ന് ഇൻഡിഗോ വെറ്റ്-ലീസ് ചെയ്ത വിമാനമാണിതെന്ന് അധികൃതർ വ്യക്തമാക്കി. ഹ്രസ്വകാല അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ ഉദ്ദേശിച്ചിട്ടുള്ള കൊറെൻഡൺ എയർലൈൻസിന്റെ അഞ്ച് വെറ്റ്-ലീസ് വിമാനങ്ങൾ ഇൻഡിഗോ ലീസിനെടുത്തിട്ടുണ്ട്.