തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്ററിന് മൂന്ന് മാസത്തെ വാടക അനുവദിച്ച് ഉത്തരവായി.
മൂന്ന് മാസത്തെ വാടകയായി 2.4 കോടി രൂപ അനുവദിച്ചാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ജൂൺ 22നാണ് ഉത്തരവ് ഇറങ്ങിയത്. ട്രഷറി നിയന്ത്രണത്തില്‍ ഇളവു വരുത്തി അധികഫണ്ടായാണു തുക അനുവദിച്ചിരിക്കുന്നത്.
ചിപ്‌സണ്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡില്‍നിന്നാണു ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തിരിക്കുന്നത്.
ഹെലികോപ്റ്ററിന്റെ വാടക ആവശ്യപ്പെട്ട് മേയ് 6ന് സംസ്ഥാന പോലീസ് മേധാവി മുഖ്യമന്ത്രിക്കു കത്തു നല്‍കിയിരുന്നു.
തുടര്‍ന്ന് പണം അടിയന്തരമായി അനുവദിക്കാന്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാലിനു മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. 80 ലക്ഷം രൂപയാണ് ഒരു മാസത്തെ വാടക.
