ശബരിമല വരുമാനത്തില്‍ വര്‍ധനയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്; കുത്തക ലേലത്തിന്റെ തുക കൂടി ചേര്‍ത്തപ്പോള്‍ വരുമാനത്തില്‍ വര്‍ധനയുണ്ടായി.

ശബരിമല വരുമാനത്തില്‍ വര്‍ധനയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്; കുത്തക ലേലത്തിന്റെ തുക കൂടി ചേര്‍ത്തപ്പോള്‍ വരുമാനത്തില്‍ വര്‍ധനയുണ്ടായി.

ഇത്തവണത്തെ വരുമാനം 241.71 കോടി രൂപയാണ്. 18.72 കോടിയുടെ വര്‍ധനയുണ്ടായെന്ന് ദേവസ്വം ബോര്‍ഡ് പി എസ് പ്രശാന്ത് വ്യക്തമാക്കി.അരവണ വില്‍പനയില്‍ 96,32,44,610 രൂപയും(96.32 കോടി രൂപ), അപ്പം വില്‍പനയില്‍ 12,38,76,720( 12.38 കോടി രൂപ) രൂപയും ലഭിച്ചു.

അവസാനം നടത്തിയ കുത്തക ലേലങ്ങളുടെ കണക്ക് കണക്കുകള്‍ കൂടി കൂട്ടുമ്ബോള്‍ വരുമാനം വര്‍ദ്ധിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് ഇന്നലെ വ്യക്തമാക്കിയിരുന്നു. മണ്ഡലകാലം തുടങ്ങി ഡിസംബര്‍ 25 വരെ ശബരിമലയില്‍ 31,43,163 പേരാണു ദര്‍ശനം നടത്തിയത്.

ദേവസ്വം ബോര്‍ഡിന്‍റെ അന്നദാനമണ്ഡപത്തിലൂടെ ഡിസംബര്‍ 25 വരെ 7,25,049 പേര്‍ക്കു സൗജന്യമായി ഭക്ഷണം നല്‍കി. പരിമിതികള്‍ക്കിടയിലും വിവിധ വകുപ്പുകളുടെ മികച്ച സഹകരണത്തോടെ ശബരിമല തീര്‍ഥാടകര്‍ക്കു മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാൻ ദേവസ്വം ബോര്‍ഡിനായി എന്നും പ്രസിഡന്‍റ് പറഞ്ഞു.