ഇടുക്കി : ഏലപ്പാറയിൽ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിൽ നിന്ന് വീണ് സ്ത്രീക്ക് ദാരുണാന്ത്യം.
മരിച്ചത് ഉപ്പുതറ ചീന്തലാർ സ്വദേശി സ്വർണമ്മ. കുമളിയിൽ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സിൽ വെച്ചാണ് സംഭവം.
ചിന്നാർ നാലാം മൈൽ ഏറമ്പടം വളവിൽ വെച്ചാണ് അപകടം നടന്നത്. വളവിൽ വെച്ച് ഡോറിന്റെ ബസ് തുറന്നു പോവുകയും സ്ത്രീ റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു.
ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
