നെടുങ്കണ്ടം: ജപ്തി നടപടിക്കിടെ ആത്മഹത്യാ ശ്രമവുമായി വീട്ടമ്മ.
രക്ഷിക്കാനെത്തിയ പൊലീസുദ്യോഗസ്ഥർക്കും പൊള്ളലേറ്റു.
ഇടുക്കി നെടുങ്കണ്ടം ആശാരിക്കണ്ടം സ്വദേശിനി ഷീബ ദിലീപാണ് ആത്മഹത്യാ ശ്രമം നടത്തിയത്.
ദേഹത്ത് പെട്രോളൊഴിച്ച് ഷീബ തീ കൊളുത്തുകയായിരുന്നു.
ഷീബയെ രക്ഷിക്കാൻ ശ്രമിച്ച എസ്.ഐയ്ക്കും വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കും പൊള്ളലേറ്റിട്ടുണ്ട്. ഗ്രേഡ് എസ്.ഐ ബിനോയി, വനിതാ സിവില്‍ ഓഫീസർ അമ്ബിളി എന്നിവർക്കാണ് പൊള്ളലേറ്റത്.
