ഇടുക്കി: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികളുടെ വരവ് ചെല് കണക്കുകള്‍ നിരീക്ഷിക്കുന്നതിനും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനും ഇലക്ഷ എക്സ്പെൻഡിച്ചർ മോണിറ്ററിംഗ് സംവിധാനം ഇടുക്കി ജില്ലയില്‍ പ്രവർത്തനം ആരംഭിച്ചു.
തിരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായുള്ള നിരീക്ഷകർ, ഫ്ലൈയിംഗ് സ്ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം, വീഡിയോ സർവൈലൻസ് ടീം എന്നിവയും തുടങ്ങിയതായി ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു.
തിരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പിനായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരുമായി വാഹനപരിശോധന സമയത്ത് പൊതുജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു. 50,000 രൂപയില്‍ കൂടുതല്‍ പണം കൈവശം കൊണ്ടുനടക്കുന്നവർ മതിയായ രേഖകള്‍ കരുതണം.
ആഭരണങ്ങള്‍. സമ്മാനങ്ങള്‍, മറ്റു സാമഗ്രികള്‍ എന്നിവ കൈവശം വച്ചിരിക്കുന്നവരും യാത്രാവേളയില്‍ രേഖകള്‍ കരുതണം.
