സ്വന്തം ലേഖിക
കടുത്തുരുത്തി: മധ്യവയസ്കയായ വീട്ടമ്മയെ ആക്രമിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
മുട്ടുചിറ ആയാംകുടി മേലേടത്ത് കുഴുപ്പിൽ വീട്ടിൽ അനുരാഗ് (മണിക്കുട്ടൻ 27) നെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ ദിവസം രാത്രി 9:30 മണിയോടുകൂടി അയൽവാസിയായ വീട്ടമ്മയുടെ വീടിന്റെ മുറ്റത്ത് അതിക്രമിച്ചു കയറി വീട്ടമ്മയെ ചീത്ത വിളിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഓ സജീവ് ചെറിയാൻ, എസ്.ഐ മാരായ ജയകുമാർ, റോജിമോൻ, എ.എസ്.ഐ ശ്രീലതാമ്മാൾ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കടുത്തുരുത്തി സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.
