കഞ്ചാവ് സൂക്ഷിക്കാൻ വിസമ്മതിച്ചതിലുള്ള വൈരാ​ഗ്യം; അയൽവാസിയെ ഇഷ്ടിക കൊണ്ടു മുഖത്തടിച്ചു; സംഭവത്തിൽ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് പോലീസ് പിടിയിൽ

ആലപ്പുഴ: കഞ്ചാവ് സൂക്ഷിക്കാൻ വിസമ്മതിച്ചതിലുള്ള വൈരാ​ഗ്യത്തിൽ അയൽവാസിയെ ഇഷ്ടിക കൊണ്ടു മുഖത്തടിച്ച യുവാവ് അറസ്റ്റിൽ. സംഭവത്തിൽ ആലപ്പുഴ കുതിരപന്തി കടപ്പുറത്ത് തൈയിൽ ഷാരു എന്നു വിളിക്കുന്ന മാക്മില്ലൻ (25) ആണ് പിടിയിലായി.

ഇയാൾ കഞ്ചാവ്, ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഈ മാസം 17നാണ് അയൽവാസിയായ കുതിരപ്പന്തി ശ്രീരാ​ഗം വീട്ടിൽ ഷിബുവിനെ ഇയാൾ ആക്രമിച്ചത്.

സൗത്ത് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ കെ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.