ഹൈടെക് ആവനൊരുങ്ങി നിയമസഭ; സ്പീക്കറുമായി ചാറ്റ് ചെയ്യാൻ മൊബൈൽ ആപ്പ്‌; നടപടികൾ ഡിജിറ്റലാകും

തിരുവനന്തപുരം: ഹൈടെക് ആവനൊരുങ്ങി നിയമസഭ. നിയമസഭയിൽ ഒരംഗം സംസാരിക്കുന്നതിനിടെ സ്പീക്കറുടെ ശ്രദ്ധകിട്ടാൻ കൈ ഉയർത്തിക്കാട്ടുന്നതിനുപകരം അംഗങ്ങൾക്ക് സഭാധ്യക്ഷനുമായി നേരിട്ട് ചാറ്റുചെയ്യാൻ മൊബൈൽ ആപ്പ്.

 

സഭയിൽവരുന്ന ചോദ്യങ്ങൾ, മേശപ്പുറത്തുവെക്കുന്ന രേഖകൾ, റിപ്പോർട്ടുകൾ, ഹാജർ, കലണ്ടർ, വോട്ടെടുപ്പ്, പ്രമേയം തുടങ്ങിയവയെല്ലാം ഡിജിറ്റലിലേക്ക്‌.

 

ഒാരോഅംഗവും ഓരോസെഷനിലും എത്രസമയം പങ്കെടുത്തു,

 

അപ്പോഴത്തെ ഹാജർ എന്നിവയും ഇ-സഭയിൽ വരും.

 

ഇവയുൾപ്പെടെ അധുനിക മുഖവുമായാണ് കേരളനിയമസഭ പുതിയ അംഗങ്ങളെ സ്വീകരിക്കുക.

 

എം.എൽ.എ.മാരെ ഹൈടെക്കാക്കി രാജ്യത്താദ്യമായി സമ്പൂർണ ഇ-നിയമസഭയാകാൻ അംഗങ്ങൾക്ക് പരിശീലനം നൽകും.

 

സമ്പൂർണ ഇ-നിയമസഭയ്ക്കുവേണ്ടി യു.എൽ.സി.സി.യുടെ സഹായത്തോടെ ആറുവർഷംമുമ്പ് തുടങ്ങിയ നടപടി പൂർത്തിയായിരുന്നില്ല.

 

പിന്നീട് ഇൻഫർമേഷൻ മിഷൻ കേരള ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.പി. നൗഫലിനെ പ്രോജക്ട് ഡയറക്ടറാക്കി എണ്ണായിരത്തോളം ഫീച്ചർ ഉൾപ്പെടുത്തി ഇ-നിയമസഭ സോഫ്റ്റ്‌വേർ പരിഷ്‌കരിച്ചു.

 

മന്ത്രിമാരടക്കം അംഗങ്ങൾക്കുള്ള രേഖകളും റിപ്പോർട്ടുകളും കവറിലാക്കി അവരവരുടെ താമസസ്ഥലത്ത് എത്തിക്കുന്നത് ഒന്നോരണ്ടോ സമ്മേളനത്തിനുശേഷം ഒഴിവാകും.

 

ഇന്ത്യയിൽ ഏറ്റവും കൂടുതൽദിവസം സമ്മേളനംനടക്കുന്ന കേരളനിയമസഭയിൽ അച്ചടി ഒഴിവാകുന്നതോടെ ചെലവും ഉദ്യോഗസ്ഥരുടെ ജോലിഭാരവും കുറയും.

 

മൊഡ്യൂളുകൾ രണ്ടുതവണ സഭയിൽ പരീക്ഷിച്ചു.