മുപ്പത് കഴിഞ്ഞവര്‍ അസ്ഥികളുടെ ബലത്തിന് വേണ്ടി കഴിക്കേണ്ട ഭക്ഷണങ്ങൾ

കോട്ടയം: മുപ്പത് കഴിഞ്ഞവര്‍ അസ്ഥികളുടെ ബലത്തിന് വേണ്ടിയും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ വേണ്ടിയും ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കണം. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. പ്രൂണ്‍സ്

വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പ്രൂണ്‍സ് പതിവായി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

2. ഡ്രൈഡ് ഫിഗ്സ്

കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ ഡ്രൈഡ് ഫിഗ്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അസ്ഥികളുടെ ബലത്തിന് നല്ലതാണ്.

3. ബദാം

കാത്സ്യം, മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ ബദാം, ബദാം പാല്‍ എന്നിവ മുപ്പത് കഴിഞ്ഞവര്‍ പതിവായി കഴിക്കുന്നതും അസ്ഥികളുടെ ബലത്തിന് നല്ലതാണ്.

4. എള്ള്

എള്ള് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കാത്സ്യം ലഭിക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

5. ചിയാ സീഡ്

ചിയ പോലുള്ള വിത്തിനങ്ങളില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

6. മുട്ട

വിറ്റാമിന്‍ കെ, ഡി തുടങ്ങിയവ അടങ്ങിയ മുട്ടയുടെ മഞ്ഞ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും എല്ലുകള്‍ക്ക് നല്ലതാണ്.

7. യോഗര്‍ട്ട്

കാത്സ്യം അടങ്ങിയിരിക്കുന്നതിനാല്‍ യോഗര്‍ട്ട് കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

8. ഇലക്കറികള്‍

ചീര, മുരിങ്ങയില തുടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.