പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണോ നിങ്ങൾ ? എങ്കില്‍ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്

 

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതല്‍. തിരക്കുപിടിച്ച ജീവിതത്തിലൂടെയാണ് നാം കടന്നു പോകുന്നത്.അത് കൊണ്ട് തന്നെ പലരും പ്രാതല്‍ ഒഴിവാക്കാറുണ്ട്. പ്രഭാകഭക്ഷണം ഒഴിവാക്കുന്നത് ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോള്‍ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

ആരോഗ്യകരമായ പ്രാതല്‍ കഴിക്കുന്നത് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതിന് സഹായിക്കുന്നു. പ്രാതല്‍ ഊർജ്ജം വർദ്ധിപ്പിക്കുന്നതിന് സഹായകമാണ്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഒരിക്കലും നല്ല ശീലമല്ല. അത് പകല്‍ സമയത്ത് ധാരാളം ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു.

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് പലപ്പോഴും പകല്‍ സമയത്ത് വിശപ്പ് വർദ്ധിപ്പിക്കുന്നതിനും അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണതയ്ക്കും കാരണമാകുന്നു. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ പ്രാതലില്‍ ഉള്‍പ്പെടുത്തുക. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിങ്ങനെ വിവിധ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്നത് ഹൃദ്രോഗം, പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം എന്നിവയുള്‍പ്പെടെയുള്ള വിവിധ വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് വിഷാധ സാധ്യത വർദ്ധിപ്പിക്കുന്നു.

 

പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ആളുകള്‍ക്ക് രാത്രിയില്‍ അമിത വിശപ്പ് അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇത് ശരീരത്തില്‍ അമിത കലോറി ഉപഭോഗം എത്തുന്നതിന് കാരണമാകും. സാധാരണയായി രാത്രിയിലുള്ള വിശപ്പ് അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കാൻ പ്രേരിപ്പിക്കുന്നു.

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് വേഗത്തില്‍ ശരീരഭാരം കുറയ്ക്കാൻ ഇടയാക്കില്ല.പകരം, ഇത് വിശപ്പ്, അസിഡിറ്റി, വയറിളക്കം, ഉത്കണ്ഠ, തലവേദന, തൃപ്തിയില്ലായ്മ, ക്രമരഹിതമായ ആർത്തവം മുതലായവയ്ക്ക് കാരണമാകുന്നു.