കോട്ടയം: ബാഹ്യമായി ഏല്‍ക്കുന്ന കേടുപാടുകള്‍ മാത്രമല്ല ആന്തരികമായുള്ള കുറവുകളും മുടിയുടെ ആരോഗ്യത്തെ ബാധിക്കും. എന്നുവെച്ചാല്‍ മുടിക്ക് ഏറ്റവും ആവശ്യമായ പോഷകങ്ങള്‍ ശരീരത്തില്‍ എത്തിയില്ലെങ്കില്‍ മുടി ധാരാളമായി കൊഴിയുമെന്ന് സാരം.
അങ്ങനെയെങ്കില്‍ ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാൻ എന്തൊക്കെ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം? അതിനെ കുറിച്ചാണ് ഇന്ന് പറയുന്നത്
ചീര
എല്ലാവർക്കും അറിയുന്നത് പോലെ തന്നെ മുടിക്ക് ഏറ്റവും ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് ചീര. ഇവയില്‍ ഇരുമ്ബ്, വിറ്റാമിൻ എ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മുടി വളർച്ചയ്ക്ക് ഇത് ഗുണം ചെയ്യും. ഇരുമ്ബ് മുടിയിഴകളിലേക്ക് ഓക്സിജൻ എത്തിക്കും. അതുവഴി മുടിക്ക് ശക്തി പകരാനും മുടി പൊട്ടിപ്പോകുന്നത് തടയാനും സാധിക്കും. ഒരുദിവസം ഒരു ബൗള്‍ ചീരയെങ്കിലും കഴിക്കാൻ പ്രത്യേകം നോക്കാം. സാലഡുകള്‍, സ്മൂത്തികള്‍ എന്നിവയിലും ചീര ചേർത്ത് കഴിക്കാം
നട്സും വിത്തുകളും
ബദാം, വാല്‍നട്ട്, ഫ്ലാക്സീഡ്, സണ്‍ഫ്ലവർ സീഡ് എന്നിവയില്‍ ബയോട്ടിൻ, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ മുടി വളർച്ച പ്രോത്സാഹപ്പിക്കും. തലയോട്ടിയില്‍ ഈർപ്പം നിലനിർത്താനും മുടി കൊഴിയുന്നത് തടയാനും ഇവ ഉത്തമമാണ്. പ്രഭാത ഭക്ഷണത്തിലോ അല്ലെങ്കില്‍ നേരിട്ടോ കഴിക്കാം.
മുട്ട
മുട്ട പോലുള്ള പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മുടി കൊഴിച്ചില്‍ കുറക്കാൻ സഹായിക്കും. മുട്ടയില്‍ ബയോട്ടിനും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ ശക്തിപ്പെടുത്താനും മുടിയുടെ ഘടന മെച്ചപ്പെടുത്താനും സഹായിക്കും. മുട്ട പുഴുങ്ങിയോ ഓംലെറ്റായോ എല്ലാം കഴിക്കാം.
ബെറി പഴങ്ങള്‍
സ്ട്രോബറി, ബ്ലൂബറി, റാസ്പ്ബെറി എന്നിവ വിറ്റാമിൻ സി സമ്ബുഷ്ടമായ ഭക്ഷണങ്ങളാണ്. ഇവ കൊളാജൻ ഉത്പാദനം വർധിപ്പിച്ച് മുടിയിഴകള്‍ക്ക് കരുത്ത് പകരും. തലയോട്ടിയിലെ രക്തചംക്രമണം വേഗത്തിലാക്കും മുടിയുടെ വേരുകളില്‍ പോഷകങ്ങള്‍ എത്താനും സഹായിക്കും. അമിതമായ മുടികൊഴിച്ചല്‍ തടയാനായി ഒരു കൈനിറയെ ബെറി പഴങ്ങള്‍ കഴിക്കാം.
ചക്കരക്കിഴങ്ങ്
മധുരക്കിഴങ്ങില്‍ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇവ ശരീരം വിറ്റാമിൻ എ ആക്കി മാറ്റും. തലയോട്ടി ആരോഗ്യകരമായി നിലനിർത്താനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാൻ ഇവ സഹായിക്കും. വിറ്റാമിൻ എ കുറയുന്നത് തലയോട്ടി വരണ്ടതാക്കുന്നതിന് ഇടവരുത്തും, ഇത് മുടി കൊഴിച്ചിലിനും കാരണമാകും. അതിനാല്‍ മധുക്കിഴങ്ങ് ധൈര്യമായി കഴിച്ചോളൂ, വിറ്റാമിൻ എ കുറയുന്നൊരു സാഹചര്യം ഉണ്ടാകുകയേ ഇല്ല.
ഡിസ്ക്ലെയിമർ- ഗൂഗിളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് ഈ ലേഖനം. വണ്‍ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകള്‍ ഇല്ല. അതിനാല്‍ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.
