കോട്ടയം: ആരോഗ്യകരമായ മുടി എല്ലാവരുടെയും സ്വപ്നവും ആഗ്രഹവും ആണ്. പല രീതിയിലുള്ള നുറുങ്ങുകള്‍ നമ്മള്‍ മുടിയില്‍ പരീക്ഷിക്കാറുണ്ട്. എന്നാല്‍ പണ്ടു മുതലേ പറഞ്ഞുവരുന്ന ഒരു ഔഷധമാണ് ചെമ്പരത്തി എന്നത്.
ചെമ്പരത്തി ഉപയോഗിച്ച് എങ്ങനെയെല്ലാം മുടി വളർത്താം എന്ന് നോക്കാം.
കുറച്ച് ചെമ്പരത്തി ഇലകള്‍ എടുത്ത് അവയെല്ലാം ഒരു ഗ്രൈൻഡറില്‍ കുറച്ച് ഉള്ളിയും ചേർത്ത് അരച്ചെടുക്കുക. ഈ മിനുസമായ പേസ്റ്റ് തലയില്‍ പുരട്ടുക.അല്പസമയത്തിനുശേഷം കഴുകി കളയാവുന്നതാണ്.
കറിവേപ്പിലയും ചെമ്പരത്തി ഇലയും തുല്യ അളവില്‍ അരച്ച് ഒരു പാത്രത്തില്‍ ഒഴിക്കുക. ഇതില്‍ അല്പം വെളിച്ചെണ്ണ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് അല്പനേരം തലയില്‍ പുരട്ടി കഴുകി കളയാവുന്നതാണ്.
കുറച്ച് ചെമ്ബരത്തി ഇലകള്‍ എടുത്ത് അവയെല്ലാം ഒരു ഗ്രൈൻഡറില്‍ അല്പം വെള്ളം ചേർത്ത് അരയ്ക്കുക. നല്ല മയമുള്ള ഈ പേസ്റ്റ് തലയില്‍ തേച്ചതിനു ശേഷം കഴുകി കളയാവുന്നതാണ്.
നാല് ടേബിള്‍ സ്പൂണ്‍ തൈര് എടുത്ത് അതില്‍ അല്പം ചെമ്ബരത്തി ഇല ചേർത്ത് മിനുസമുള്ള പേസ്റ്റ് ഉണ്ടാക്കുക.ഇത് അല്പനേരം തലയില്‍ വെച്ചതിനുശേഷം കഴുകിക്കളയാവുന്നതാണ്.
ചെമ്ബരത്തി ഇലയും നെല്ലിക്ക പൊടിയും തുല്യ അളവില്‍ എടുത്ത് മയത്തില്‍ പേസ്റ്റ് ഉണ്ടാക്കാം. ഇത് കുറഞ്ഞത് അരമണിക്കൂർ തലയില്‍ പുരട്ടി കഴുകിക്കളയാവുന്നതാണ്.
വീട്ടിലെ വേലിയിലിരിക്കുന്ന ചെമ്ബരത്തി വെറുതെ വിടേണ്ട.മുടിയുടെ ആരോഗ്യത്തിന് ഇതിനെ ഉപയോഗിച്ചുള്ളൂ.
