കേരളത്തിൽ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് 760 രൂപയുടെ ഇടിവാണ് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ വിപണിയിൽ ആശങ്കയും അവസരവുമാണ് ഒരുമിച്ച് ഉയർന്നിരിക്കുന്നത്. കഴിഞ്ഞ 5 ദിവസത്തിനിടെ മൊത്തത്തിൽ 3000ലധികം രൂപയുടെ വിലക്കുറവ് ഉണ്ടായിട്ടുണ്ട്. ഗ്രാമിന് 95 രൂപ കുറഞ്ഞ് വില 13,905 രൂപയായി. പവന് 1,11,240 രൂപയാണ് വില.
അമേരിക്കയിൽ തൊഴിലവസരങ്ങൾ മെച്ചപ്പെടുകയും അടിസ്ഥാന പലിശനിരക്ക് സമീപഭാവിയിലെങ്ങും കുറയില്ലെന്ന നിരീക്ഷണങ്ങൾ ഉയരുകയും ചെയ്തതോടെ അന്താരാഷ്ട്ര സ്വർണവില കഴിഞ്ഞ വ്യാപാര സെഷനിൽ വൻ ഇടിവ് നേരിട്ടിരുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത്.
