അടിമാലി: ഇടുക്കിയില്‍ വില്‍പ്പനക്കായി ഒഡീഷയില്‍ നിന്നും കടത്തിയ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍.
7 കിലോഗ്രാമിലധികം കഞ്ചാവാണ് പ്രതികളുടെ പക്കല്‍ നിന്നും എക്സൈസ് പിടികൂടിയത്. ഒഡീഷ സ്വദേശികളായ നിർമ്മല്‍ ബിഷോയി(35), നാരായണ്‍ ബിഷോയ് (27) എന്നിവരാണ് 7.040 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്.
രാജാക്കാടുള്ള സ്വകാര്യ ഇഷ്ടിക നിർമാണ യൂണിറ്റിലെ തൊഴിലാളികളാണ് ഇരുവരും. കഴിഞ്ഞ ദിവസമാണ് ഇവർ സ്വദേശമായ ഒഡീഷയില്‍ നിന്നും ഇടുക്കിയില്‍ മടങ്ങിയെത്തിയത്.
പ്രദേശത്ത് വില്‍ക്കാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. മുൻപും പ്രതികള്‍ കഞ്ചാവ് കടത്തിയതായാണ് അധികൃതർക്ക് ലഭിക്കുന്ന വിവരം.
