കൂട്ടബലാത്സം​ഗത്തിന് കൂട്ട് നിന്ന് സുഹൃത്ത്; ഫ്ലാറ്റിലെത്തിച്ച് പണം കൈപ്പറ്റി; പരാതി നൽകിയതും സുഹൃത്ത്; സംഭവത്തിൽ  29 കാരിയായ യുവതി പിടിയിൽ

സ്വന്തം ലേഖകൻ 

കോഴിക്കോട്: സിനിമയിൽ അഭിനയിപ്പിക്കാമെന്നുപറഞ്ഞ് കാരപ്പറമ്പിലുള്ള ഫ്ലാറ്റിൽ കൂട്ടിക്കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതിക്കാരിയുടെ സുഹൃത്ത് കണ്ണൂർ മുണ്ടയാട് സ്വദേശിനിയായ പി.പി. അഫ്സീന(29)യെ അറസ്റ്റുചെയ്തു. മാർച്ചിലാണ് കേസിനാസ്പദമായ സംഭവം.

കണ്ണൂരിൽ ജോലി ചെയ്തുവരുകയായിരുന്ന കോട്ടയം സ്വദേശിനിയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം അഫ്സീന, സുഹൃത്തായ ഷമീറിന്റെ സഹായത്തോടെ യുവതിയെ ഫ്ലാറ്റിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യാൻ ഒത്താശ ചെയ്തെന്നാണ് പോലീസ് പറയുന്നത്.

യുവതിയെ പീഡിപ്പിച്ച മലപ്പുറം സ്വദേശികളായ അബൂബക്കർ, സെയ്തലവി എന്നിവരെ അന്വേഷണസംഘം നേരത്തേ കുടകിലെ റിസോർട്ടിൽനിന്ന്‌ അറസ്റ്റുചെയ്തിരുന്നു. ഈ പ്രതികളിൽനിന്ന് അഫ്സീനയും ഷമീറും പണം കൈപ്പറ്റിയിരുന്നു. കൂടുതൽ പണം ആവശ്യപ്പെട്ടപ്പോൾ അബൂബക്കറും സെയ്തലവിയും നൽകാൻ തയ്യാറായില്ല. തുടർന്നാണ് അഫ്സീനയും ഷമീറും പീഡനത്തിനിരയായ യുവതിയെക്കൊണ്ട് നടക്കാവ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.