ഗാന്ധിനഗർ : ഗൃഹനാഥനെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു.
കൈപ്പുഴ കുര്യാറ്റ്കുന്നേൽ ഭാഗത്ത് , കുര്യാറ്റ്കുന്നേല്‍ ലക്ഷംവീട് കോളനിയിൽ ജോയി എന്നുവിളിക്കുന്ന രാജേഷ് (49) നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
കടം വാങ്ങിയ പണം തിരികെ കൊടുക്കാൻ താമസിച്ചതിലുള്ള വിരോധം ; മധ്യവയസ്കനെ വീട്ടിൽ കയറി വെട്ടിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് ഗാന്ധിനഗർ പോലീസ്
ഇയാൾ മാർച്ച് മാസം മൂന്നാം തീയതി രാത്രി കൈപ്പുഴ കുട്ടോംപുറം സ്വദേശിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ചീത്ത വിളിക്കുകയും, കയ്യിൽ കരുതിയിരുന്ന വടിവാൾ ഉപയോഗിച്ച് കാലിൽ വെട്ടുകയുമായിരുന്നു.ഗൃഹനാഥൻ രാജേഷിന്റെ കയ്യിൽ നിന്നും കടം വാങ്ങിയ പണം തിരികെ കൊടുക്കാൻ താമസിച്ചതിലുള്ള വിരോധം മൂലമാണ് ഇയാൾ ആക്രമിച്ചത്.
പരാതിയെത്തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്.ഓ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കടം വാങ്ങിയ പണം തിരികെ കൊടുക്കാൻ വൈകി ; മധ്യവയസ്കനെ വീട്ടിൽ കയറി വെട്ടിയ കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
