മുഖ്യമന്ത്രി ചര്‍ച്ച; ഘടകകക്ഷികള്‍ എന്തിനു ഇടപെട്ടു, ലീഗിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍

കോട്ടയം: കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രി ആരാവണമെന്ന ചര്‍ച്ച കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നു എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. വിഷയത്തില്‍ ഘടകകക്ഷികള്‍ എന്തിനു ഇടപെട്ടുവെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു.

 

മുഖ്യമന്ത്രി ചര്‍ച്ച സംബന്ധിച്ച്‌ ഘടകകക്ഷികളാണ് കുഴപ്പമുണ്ടാക്കിയത്. വിഷയത്തില്‍ അഭിപ്രായം പറയാന്‍ ലീഗ് അടക്കമുള്ളവര്‍ക്ക് എന്താണ് കാര്യം. മുഖ്യമന്ത്രിയായി ആരു വന്നാലും സ്വീകരിക്കാന്‍ ഘടകക്ഷികള്‍ തയ്യാറാകണം. ചര്‍ച്ചയില്‍ തീരുമാനം വഴിമുട്ടിയത് ഘടകകക്ഷികളുടെ സമ്മര്‍ദ്ദം മൂലമാണ്. വിഷയത്തില്‍ ഇടപെട്ട എല്ലാ ഘടകകക്ഷികളും പ്രശ്‌നം വഷളാക്കിയെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.