ഒറ്റപ്പാലം സ്വദേശിയെ ഓട്ടോറിക്ഷയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; ഓട്ടോറിക്ഷക്ക് തീപിടിച്ചതാണ് മരണകാരണം

പാലക്കാട്: മധ്യവയസ്കനെ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഒറ്റപ്പാലം പാലപ്പുറം സ്വദേശി രാമദാസ് ആണ് മരിച്ചത്.
കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
വീടിന് മുമ്പിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷക്ക് തീപിടിച്ചാണ് ഇയാൾ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഓട്ടോറിക്ഷയുടെ പിൻസീറ്റിലായിരുന്നു മൃതദേഹം.
പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.