വയനാട് : കള്ളാടിയിൽ അപകാടവസ്ഥ ഇല്ലെന്ന് വിദഗ്ധ സംഘം. ദുരന്ത സ്ഥലം സന്ദർശിച്ച ശേഷമാണ് പ്രതികരണം. ഒരാഴ്ചയ്ക്കുള്ളിൽ സംഘം റിപ്പോർട്ട് സമർപ്പിക്കും. മണ്ണിടിച്ചിൽ ദുരന്തത്തിന് പിന്നാലെ കൂട്ടിയിട്ട മണ്ണ് മാറ്റുന്നത് പഠിക്കാനാണ് വിദഗ്ധ സംഘം കള്ളാടിയിലെത്തിയത്. മൂന്നംഗ സമിതിയിലുള്ള കോഴിക്കോട് എൻഐടി പ്രൊഫസർ ഡോ. സന്തോഷ് ജി തമ്പിയും സിഇഎസ്എസ് പ്രതിനിധിയുമാണ് ദുരന്ത സ്ഥലം സന്ദർശിച്ചത്.
താൽക്കാലികമായി നിർമ്മാണം നിർത്തി വച്ചിരിക്കുകയാണെങ്കിലും വരും നാളുകളിൽ നിർമ്മാണത്തിനിടെ ബാക്കിവരുന്ന മണ്ണും ശാസ്ത്രീയമായി നീക്കം ചെയ്യാനുള്ള നടപടികളും വിദഗ്ധസംഘം പരിശോധിച്ചു. മണ്ണ് എങ്ങോട്ട് മാറ്റും എന്നുള്ളത് പിന്നീട് ചർച്ച ചെയ്ത് തീരുമാനിക്കും. ഡ്രോൺ സർവെയും പരിശോധിക്കും.
