മാസം മൂന്നര ലക്ഷം രൂപ ശമ്പളം; യൂറോപ്പിലേക്ക് കേരള സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ്; താമസം, ഭക്ഷണം, ഇന്‍ഷുറന്‍സ് മറ്റ് ആനുകൂല്യങ്ങളും; അപേക്ഷ ഒക്ടോബർ 25 വരെ മാത്രം

തിരുവനന്തപുരം: യുറോപ്യന്‍ രാജ്യമായ സ്ലോവാക്യയിലേക്ക് കേരള സര്‍ക്കാരിന് കീഴില്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു. ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജിസ്റ്റ് തസ്തികയിലാണ് പുതിയ നിയമനം.

ആകെ 08 ഒഴിവുകളാണുള്ളത്. ചുവടെ നല്‍കിയ യോഗ്യതയുള്ളവര്‍ക്ക് ഒഡാപെകിന്റെ മെയിലിലേക്ക് സിവി അയക്കാം.

അവസാന തീയതി: ഒക്ടോബര്‍ 25

തസ്തികയും ഒഴിവുകളും

സ്ലോവാക്യയിലെ ആശുപത്രികളിലേക്ക് ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജിസ്റ്റ്. ആകെ 08 ഒഴിവുകള്‍. സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും ഒരുപോലെ അവസരം.

യോഗ്യത

എംബിബിഎസ് ബിരുദം.

റേഡിയോളജിയില്‍ സ്‌പെഷ്യലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ്.

റേഡിയോളജിയില്‍ നാല് വര്‍ഷത്തെ പോസ്റ്റ് എക്‌സ്പീരിയന്‍സ്.

എക്‌സ്‌റേ, അള്‍ട്രാസൗണ്ട്, സിടി, എംആര്‍ ഐ, മാമോഗ്രഫി, PACS, ഡിജിറ്റല്‍ ഇമേജിങ് സിസ്റ്റം എന്നിവയില്‍ പരിജ്ഞാനം.

ന്യൂറോ റേഡിയോളജി, മാമ്മോഗ്രാഫി സര്‍ട്ടിഫിക്കേഷന്‍ എന്നിവ ഉള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.

ലാംഗ്വേജ് പ്രൊഫിഷ്യന്‍സി ആവശ്യമുണ്ട്. ഇതുമായി ബന്ധപ്പെട്ട ട്രെയിനിങ് നാട്ടില്‍ നിന്നും നല്‍കും. വിശദ വിവരങ്ങള്‍ ചുവടെ വിജ്ഞാപനത്തിലുണ്ട്.

Responsibilities:

Independently performing diagnostic imaging using radiological methods

Evaluating results and collaborating with other departments

Performing interventional procedures within the scope of specialization

ശമ്പളം

പ്രതിമാസം 3575 യൂറോയാണ് ഗ്രോസ് സാലറി. ഇതിന് പുറമെ ബോണസ്, റിട്ടയര്‍മെന്റ് സേവിങ്‌സ്, ഭക്ഷണം, എക്‌സ്ട്രാ ഡ്യൂട്ടി, താമസം, അധിക ലീവ് എന്നിവ അനുവദിക്കും.

അപേക്ഷിക്കേണ്ട വിധം

ഒഡാപെക് വെബ്‌സൈറ്റില്‍ വിശദമായ നോട്ടിഫിക്കേഷന്‍ ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ ചുവടെ നല്‍കിയ ലിങ്ക് മുഖേന വിശദവിവരങ്ങള്‍ അറിയുക. ശേഷം യോഗ്യരായവര്‍ തങ്ങളുടെ ഏറ്റവും പുതിയ സിവി, പാസ്‌പോര്‍ട്ട്, മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം hor@odepc.in എന്ന മെയിലിലേക്ക് അയക്കുക.

സബ്ജക്‌ട് ലൈനില്‍ എന്ന് രേഖപ്പെടുത്തണം. അവസാന തീയതി ഒക്ടോബര്‍ 25.

ഇമെയില്‍: hor@odepc.in