ഡോ ഷഹനയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ ഡോ ഇഎ റുവൈസിനെതിരെ ; സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധം ശക്തമാകുന്നു.

 

തിരുവനന്തപുരം: ഷഹനയുടെ കുടുംബത്തിന്റെ പരാതിയില്‍ ആത്മഹത്യ പ്രേരണ കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തി പൊലീസ് റുവൈസിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നാലെയാണ് റുവൈസിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കനക്കുന്നത്.

പിജി മെഡിക്കല്‍ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രസിഡന്റ് കൂടിയാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ള ഡോ റുവൈസ്. പ്രണയിച്ച ഒരു യുവ ഡോക്ടറായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാൻ റുവൈസും മാതാപിതാക്കളും വിലപേശി വിലയിട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണം.

മാസങ്ങള്‍ക്ക് മുൻപ് മദ്യലഹരിയില്‍ അക്രമാസക്തനായ വ്യക്തി ഡോ വന്ദനയെ ആശുപത്രിയില്‍ വച്ച്‌ കുത്തിക്കൊലപ്പെടുത്തിയപ്പോള്‍ ഇവിടത്തെ സിസ്റ്റത്തിനെതിരെ റുവൈസ് പ്രസംഗിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.  ‘ 50 പവനും 15 ഏക്കറും കാറും നല്‍കാമെന്ന് പറഞ്ഞിട്ടും അത് പോരാ.

150 പവനും 15 ഏക്കര്‍ സ്ഥലവും ബിഎംഡബ്ല്യു കാറും. വേണമെന്ന് നിര്‍ബന്ധം പിടിച്ചു. ഇത് ഏകദേശം ഇരുപത്കോടിയോളം രൂപ വരും. പ്രണയിച്ച ഒരു യുവ ഡോക്ടറായ പെണ്‍കുട്ടിയെ വിവാഹം ചെയ്യാൻ റൂവൈസും മാതാപിതാക്കളും വിലപേശി വിലയിട്ടത് ഇരുപത് കോടി രൂപയെന്നാണ് ആരോപണം’.റുവൈസും കുടുംബവും ആവശ്യപ്പെട്ട സ്ത്രീധനം നല്‍കാൻ കഴിയാത്തതിനെ തുടര്‍ന്നാണ് ഡോ ഷഹന ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചിരുന്നത്.