ശ്രീകണ്ഠാപുരത്ത് ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചതിൽ പരാതി. ബാർബർ ഷോപ്പ് ജീവനക്കാരനായ യുപി സ്വദേശി നയിം സൽമാനിയാണ് മരിച്ചത്. മരണത്തിന്റെ തലേ ദിവസം ഒരു സംഘം ആളുകൾ നയിമിനെ മർദിച്ചിരുന്നുവെന്നാണ് പരാതി. ഡിസംബർ 26ന് രാവിലെയാണ് നയിമിന്റെ മരണം സംഭവിച്ചത്. ഹൃദയാഘാതമായിരുന്നു കാരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ തലേ ദിവസം ഫേഷ്യൽ ചെയ്തതിന്റെ കൂലിയുമായി ബന്ധപ്പെട്ട് നയിമിനെയും കടയുടമയെയും ഒരു സംഘം മർദിച്ചു. മർദിച്ചവർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട്ചെയ്തത്,. അതിന് പിന്നാലെയാണ് സമാനമായ സംഭവം ഉണ്ടായിരിക്കുന്നത്.
